താനൂർ ബോട്ടപടകം: നാവികസേന തിരച്ചിലിനെത്തി, കണ്ടെത്തേണ്ടത് ഒരാളെയെന്ന് പൊലീസ് നിഗമനം

താനൂർ: താനൂരിൽ ബോട്ടപകടത്തിന്റെ രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെ ഹെലിക്കോപ്റ്റർ എത്തി. ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തിയത്. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുക.

താനൂരിൽ ബോട്ടപകടം നടന്ന സ്ഥലത്ത് ഇനി ഒരാളെ മാത്രമാണ്‌ കണ്ടെത്താനുള്ളതെന്ന് ആണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടിൽ നാൽപതു പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്തത വന്നിട്ടില്ല.

Share
Leave a Comment