സർപ്പ ദോഷങ്ങൾ, രാഹു ദോഷങ്ങൾ എന്നിവയ്ക്ക് പരിഹാരമായി നടത്തുന്ന പ്രധാന വഴിപാടാണ് നൂറുംപാലും. സർപ്പക്കാവുകളിലും മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പിൻമേക്കാട് തുടങ്ങിയ പ്രസിദ്ധമായ നാഗക്ഷേത്രങ്ങളിലും നൂറുംപാലും വഴിപാട് നടത്താറുണ്ട്. സർപ്പ ദോഷം അകറ്റാൻ നൂറുംപാലും വഴിപാട് കഴിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഫലങ്ങൾ അറിയാം.
നൂറുംപാലും പ്രധാനമായും നാഗരാജാവിനും നാഗയക്ഷിക്കും അഖില സർപ്പങ്ങൾക്കുമുള്ള സങ്കൽപ്പത്തിലാണ് അർപ്പിക്കുന്നത്. എല്ലാ ആയില്യം നാളുകളിലും സർപ്പക്കാവുകളിൽ നൂറുംപാലും വഴിപാട് നടത്താറുണ്ട്. സർപ്പ ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ സർപ്പ ദോഷങ്ങളുടെയും, രാഹു ദോഷങ്ങളുടെയും തീവ്രത കുറയുമെന്നാണ് വിശ്വാസം. നൂറുംപാലും വഴിപാട് നടത്തുന്നതിലൂടെ കുടുംബത്തിലെ അംഗങ്ങൾക്കും, സന്തതി പരമ്പരകൾക്കും ഐശ്വര്യവും സമൃദ്ധിയും സംരക്ഷണവും ലഭിക്കും. പാലിനൊപ്പം കരിക്കും കവുങ്ങിൻ പൂങ്കുലയും മഞ്ഞൾപൊടിയും ചേർത്ത് നൂറ്, സമർപ്പിക്കുമ്പോൾ സർപ്പ ദൈവങ്ങളുടെ കോപത്തെ തണുപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
Also Read: ‘കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം, കര്‍ണാടകയില്‍ നൂറുശതമാനം വിജയം ഉറപ്പ്’: രമ്യ ഹരിദാസ് എംപി
Post Your Comments