മഹാ മ്യതുഞ്ജയ മന്ത്രം അറിഞ്ഞിരിക്കണം, അത് ഉരുവിട്ടാല്‍ ഏത് ആപത്ഘട്ടത്തിലും മനുഷ്യരെ തുണയ്ക്കും

മനുഷ്യ മനസിനെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് രോഗബാധ. ഏതൊരു വ്യക്തിക്കും രോഗം സ്ഥിരീകരിക്കുന്നതോടെ അവന്‍ മാനസികമായും ശാരീരികമായും തളരുകയാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ആത്മീയ ചിന്തകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

Read Also: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം, വീട്ടമ്മയെ അശ്ലീല ഫോട്ടോ കാണിച്ചു: അഞ്ച് പേര്‍ അറസ്റ്റിൽ

ദീര്‍ഘായുസിനും രോഗശാന്തിക്കും വളരെ ഫലപ്രദമായ മന്ത്രമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. വളരെ ശക്തിയുള്ള മന്ത്രാമായാണ് ഇതിനെ കരുതുന്നത്. എല്ലാ ദിവസവും 108 തവണ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് വേഗത്തില്‍ ഫലസിദ്ധി കൊണ്ടുവരുമെന്നാണ് വിശ്വാസം. രോഗബാധ അലട്ടുന്നവരും ദീര്‍ഘായുസ് ആഗ്രഹിക്കുന്നവരും ഈ മന്ത്രം ദിവസവും ഒരു തവണയെങ്കിലും ജപിക്കുക.

 

മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ ഐതീഹ്യം

രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യഞ്ജയ മന്ത്രം അറിയപ്പെടും. ഋഗ്വേദം, യജുര്‍വേദം എന്നിവയില്‍ മഹാമൃത്യഞ്ജയ മന്ത്രം പ്രതിപാദിക്കുന്നുണ്ട്. ഭഗവാന്‍ ശിവശങ്കരനെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദത്തില്‍ മന്ത്രം പ്രതിപാദിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാല്‍ മരണത്തില്‍ നിന്നു വരെ മോചനം ഉണ്ടാകുമെന്നാണ് വിശ്വാസം.

ലോകത്തില്‍ പരമരഹസ്യമായ മൃത്യുഞ്ജ മന്ത്രം അറിഞ്ഞിരുന്നത് മാര്‍ഖണ്ഡേയ ഋഷിക്കു മാത്രമായിരുന്നു. ഒരിക്കല്‍ ദക്ഷശാപഫലമായി രോഗിയായിത്തീര്‍ന്ന ചന്ദ്രദേവനെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതിനായി മാര്‍ക്കണ്ഡേയ ഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നല്‍കി. ഇതേത്തുടര്‍ന്നാണ് രഹസ്യമായിരുന്ന മന്ത്രം ലോകം അറിഞ്ഞത്.

മഹാമൃതുഞ്ജയ മന്ത്രം

‘രുദ്രം പശുപതിം സ്ഥാണും നീലകണ്ഠമുമാപതിം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

നീലകണ്ഠം കാലമൂര്‍ത്തിം കാലാഗ്‌നിം കാലനാശനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

നീലകണ്ഠം വിരൂപാക്ഷം നിര്‍മലം നിലയപ്രദം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

വാമദേവം മഹാദേവം ലോകനാഥം ജഗദ്ഗുരും നമാമി ശിരസാ ദേവം കിംനോ മൃത്യു കരിഷ്യതി

ദേവദേവം ജഗന്നാഥം ദേവേശം ഋഷഭധ്വജം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ത്ര്യക്ഷം ചതുര്‍ഭുജം ശാന്തം ജടാമകുടധാരിണം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ഭാസ്‌മോദ്ധൂളിത സര്‍വാംഗം നാഗാഭരണഭൂഷിതം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

ആനന്ദം പരമം നിത്യം കൈവല്യപദദായിനം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി

അര്‍ധനാരീശ്വരം ദേവം പാര്‍വതീപ്രാണനായകം നമാമി ശിരസാ ദേവം കിം നോ മൃത്യും കരിഷ്യതി’

 

 

Share
Leave a Comment