Latest NewsIndiaNews

പൂഞ്ച് ഭീകരാക്രമണം: 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ, സംഭവ സ്ഥലത്ത് കണ്ടെത്തിയതിൽ ചൈനീസ് വെടിയുണ്ടകളും

സൈനികർ സഞ്ചരിച്ച ട്രക്കിന്റെ ഇരുവശങ്ങളിൽ നിന്നുമാണ് ഭീകരർ വെടിയുതിര്‍ത്തത്

പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ സംഘം. ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അതേസമയം, ആക്രമണം നടന്ന സ്ഥലത്തുനിന്നും ചൈനീസ് വെടിയുണ്ടകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയാണോ ഭീകരസംഘം ആക്രമണം നടത്തിയതെന്നുളള സംശയം അന്വേഷണസംഘം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ, അതിർത്തി പ്രദേശങ്ങളിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സൈനികർ സഞ്ചരിച്ച ട്രക്കിന്റെ ഇരുവശങ്ങളിൽ നിന്നുമാണ് ഭീകരർ വെടിയുതിര്‍ത്തത്. അങ്ങനെയെങ്കിൽ ആക്രമണത്തിൽ കൂടുതൽ ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സൈനികർ സഞ്ചരിച്ച ട്രക്കിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച് ജവാന്മാരാണ് വീരമൃത്യു മരിച്ചത്. സൈനികരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also Read: ‘കേന്ദ്രത്തിന്റെ തീരുമാനമാണ്, കേരളം ഏറ്റെടുത്തത് അഭിനന്ദനാർഹം’: ജസ്ല മാടശ്ശേരി

shortlink

Related Articles

Post Your Comments


Back to top button