KeralaLatest NewsNews

ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാന്‍ നീക്കം, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യമെന്ന് പ്രചരണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലെ സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ള വ്യാജ പ്രചരണം അഴിച്ചു വിട്ടാണ് ഈ ശ്രമം. മലബാറിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിപ്പിക്കാനാണ് ഈ വ്യാജപ്രചരണമെന്നാണ് സംശയം.

Read Also: സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനം: അറിയാം അക്ഷയതൃതീയ ദിനത്തെ കുറിച്ച്

സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ 108 സ്‌കൂളുകളില്‍ പകുതിയിലുമധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നെന്നും , ഇതില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കൂടുതല്‍ സീറ്റുകളും വെറുതെ കിടക്കുന്നതായും ആണ് പ്രചരണം. കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ പുരോഗതിയെ തകര്‍ക്കുക എന്ന് പ്രത്യേകം ലക്ഷ്യമിടുന്ന ഇവര്‍ ഇവിടെ പകുതിയില്‍ താഴെ മാത്രം കുട്ടികള്‍ പഠിക്കുന്ന 22 സ്‌കൂളുകളാണ് ഉള്ളത് എന്ന് പ്രചരിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളെയും ഇവര്‍ ലക്ഷ്യമിടുന്നു. ഇവിടുത്തെ 15 സ്‌കൂളുകളില്‍ പകുതി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് പ്രചരണം.

shortlink

Post Your Comments


Back to top button