ഭർത്താവ് മുസ്‌ലിമാണ്, മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആഗ്രഹം : ഇന്ദ്രജ പറയുന്നു

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു

മലയാള സിനിമയില്‍ ഒരുകാലത്ത് വളരെ സജീവമായിരുന്ന നടിയാണ് ഇന്ദ്രജ. തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ തമിഴ് സീരിയല്‍ താരം അബ്സറിനെ ആണ് വിവാഹം ചെയ്തത്. മുസ്ലിം ആയതിനാൽ വീട്ടുകാരുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്ന് ഇന്ദ്രജ പറയുന്നു. വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയ വിവാഹ വിവാദങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

read also: മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ആത്മഹത്യ ചെയ്തു: ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു

‘ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ആറു വര്‍ഷമായിട്ട് ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഞങ്ങള്‍ക്ക് ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്സ് ഉണ്ട്. അതുകൊണ്ട് ഇടയ്ക്ക് പുറത്തുപോയി ഒക്കെ കാണാറുണ്ടായിരുന്നു. അദ്ദേഹം മുസ്ലിം ആണ്. എന്നാല്‍ അദ്ദേഹമാണ് എനിക്ക് ചേരുന്ന വ്യക്തി എന്ന് ഞാന്‍ കണ്ടുപിടിക്കുകയായിരുന്നു. ഒരിക്കലും എന്റെ തീരുമാനങ്ങളില്‍ അദ്ദേഹം ഇടപെടാറില്ല. ഇത് കൂടാതെ എന്നെ നല്ല വിശ്വാസവും ആണ്’ – നടിപറഞ്ഞു.

‘മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു എന്‍റെ ആഗ്രഹം. അബ്സര്‍ അത്തരത്തില്‍ ഒരാളാണ്. ഞാന്‍ വെജിറ്റേറിയന്‍ ആയിട്ടുള്ള വ്യക്തിയാണ്. നോണ്‍വെജ് വീട്ടില്‍ പാകം ചെയ്യാന്‍ പറ്റില്ല എന്ന കരാര്‍ ആദ്യം തന്നെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. അത് അദ്ദേഹം സമ്മതിക്കുകയും ചെയ്തു’ – ഇന്ദ്രജ പങ്കുവച്ചു.

Share
Leave a Comment