ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യാ ചെയ്തു: ദുരൂഹത

മംഗളൂരു: ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു പുത്തൂര്‍ സ്വദേശിനി പുണ്യശ്രീ (32)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യശ്രീ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നു. ബല്‍ത്തങ്ങാടി സ്വദേശിയായ പുരുഷോത്തമനാണ് പുണ്യശ്രീയുടെ ഭര്‍ത്താവ്.

കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ, അമ്മായിയെ ഫോണില്‍ വിളിച്ച് മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന്, യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. സംഭവ ദിവസം സ്വന്തം വീട്ടിലായിരുന്നു യുവതി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് എത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Leave a Comment