KeralaLatest NewsNews

ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി

പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനത്തിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്

ശബരിമലയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചനയോടെ വിഷു പൂജകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് ബ്രഹ്മ കലശം പൂജകൾ നടന്നത്. പൂജ വേളയിൽ 25 ശാന്തിക്കാർ കലശത്തിന് ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെയാണ് ലക്ഷം മന്ത്രങ്ങൾ പൂർത്തീകരിച്ചത്. ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശ്രീകോവിലേക്ക് പ്രവേശിച്ചത്. ഉച്ചയ്ക്ക് കളഭാഭിഷേകവും നടന്നിരുന്നു.

പതിനഞ്ചാം തീയതി പുലർച്ചെ 4.00 മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനത്തിനായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. ഭഗവാനെ കണി കാണിച്ചതിനുശേഷമാണ് ഭക്തർക്ക് കണി കാണാനുള്ള അവസരം ഒരുക്കുക. കണികാണൽ കഴിഞ്ഞാൽ ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19- ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.

Also Read: രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനി: കേരളത്തിലേക്ക് വിടാന്‍ പാടില്ലെന്ന് സത്യവാങ്ങ്മൂലം

shortlink

Related Articles

Post Your Comments

Related Articles


Back to top button