ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്! വിഷു വിപണി കീഴടക്കാൻ ഇക്കുറി പ്ലാസ്റ്റിക് കണിക്കൊന്നയും

പല വലിപ്പത്തിലുളള കൊന്നപ്പൂക്കൾ മാർക്കറ്റിൽ ലഭ്യമാണ്

വിഷുവിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണിയിലെ താരമായി മാറിയിരിക്കുകയാണ് കണിക്കൊന്ന. എന്നാൽ, ഇത്തവണ വിപണിയിലെ താരം ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റായ പ്ലാസ്റ്റിക് കണിക്കൊന്നയാണ്. വിഷു വിപണിയിൽ സജീവമായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക് കൊന്നകൾ. സംസ്ഥാനത്തെ ഭൂരിഭാഗം മാർക്കറ്റുകളിലും പ്ലാസ്റ്റിക് കണിക്കൊന്നകൾ സുലഭമാണ്.

മുൻ വർഷങ്ങളിലും വിപണിയിൽ പ്ലാസ്റ്റിക് കണിക്കൊന്നകൾ എത്തിയിരുന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം കുറവായിരുന്നു. ഇത്തവണ നിരവധി ആളുകളാണ് പ്ലാസ്റ്റിക് കണിക്കൊന്ന തേടിയെത്തുന്നത്. പല വലിപ്പത്തിലുളള കൊന്നപ്പൂക്കൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരുപിടി കൊന്നപ്പൂവിൽ മൂന്ന് തട്ടുകളിലായി പൂക്കളും 6-7 ഇലകളുമാണ് ഉണ്ടാവുക. ഒരുപിടിക്ക് 60 രൂപ മുതൽ 70 രൂപ വരെയാണ് വില. അതേസമയം, ആറു തട്ടുകളുള്ള വലിയ കൊന്നയ്ക്ക് 120 രൂപ മുതൽ 150 രൂപ വരെയാണ് ഈടാക്കുന്നത്.

Also Read: പൊതു ഇടങ്ങളിൽ നിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ കരുതിയിരിക്കുക! ‘ജ്യൂസ് ജാക്കിംഗ്’വ്യാപകമാകുന്നു, മുന്നറിയിപ്പുമായി എഫ്ബിഐ

Share
Leave a Comment