ഞാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരനാണ്, ചാലാടൻ ജനാർദ്ദനന് സ്നേഹാഞ്ജലിയുമായി അരുൺകുമാർ

സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപകമായി നിന്ന് സമയത്ത് തന്റെ സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂർ കുറുവ ചാലാടൻ വീട്ടിൽ ജനാർദ്ദനൻ വിടവാങ്ങി. ബീഡി തൊഴിലാളിയായിരുന്നു ജനാർദ്ദനൻ. ‘ഞാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരനാണ്, പൂര്‍ണമായോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല’ എന്ന ചാലാടൻ ജനാർദ്ദന്റെ വാക്കുകൾ പങ്കുവച്ചുകൊണ്ട് ആദരം പങ്കുവച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ.

READ ALSO: തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: 27കാരന്‍ അറസ്റ്റില്‍

പോസ്റ്റ് പൂർണ്ണ രൂപം

‘സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്. ഞാന്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ പൂര്‍ണമായോ എന്ന് ചോദിച്ചാല്‍ ആയിട്ടില്ല’: ചാലാടൻ ജനാർദ്ദനൻ
പൂർണ്ണനായില്ലന്ന് സ്വയം കരുതുന്ന ഈ മനുഷ്യൻ്റെ പാതിയെങ്കിലുമായിരുന്നേൽ ….
സ്നേഹാഞ്ജലി !

Share
Leave a Comment