തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ സന്ദര്‍ശിച്ചു . കണ്ണൂരിലെത്തിയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ചെയര്‍മാന്‍ സന്ദര്‍ശിച്ചത്. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ റബ്ബര്‍ താങ്ങുവില ചര്‍ച്ചയായി. ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് ചെയര്‍മാന് ഉറപ്പ് നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനെ അനുഗമിച്ചു.

Read Also: ഹോട്ടലുടമകൾ തമ്മിൽ വാക്കേറ്റവും പിന്നാലെ തമ്മിലടിയും : കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

അതേസമയം, റബ്ബറിന് കേന്ദ്രം 300 രൂപയാക്കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത് വന്‍ വിവാദമായിരുന്നു. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Share
Leave a Comment