ആലുവ: പുറയാറില്‍ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന് ഒന്നര വയസുകാരന് ആദവ് കൃഷ്ണയുമാണ് മരിച്ചത്.
Read Also : വീട് സന്ദര്‍ശനത്തിന് എന്ത് ചോദിക്കണമെന്ന് തീരുമാനിക്കുന്നത് പി.എ മുഹമ്മദ് റിയാസല്ല : എം.ടി രമേശ്
രാവിലെ 11-ഓടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തിയത്. തുടർന്ന്, നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Also : അപകീര്‍ത്തി പ്രചാരണം, എം.വി.ഗോവിന്ദനും ദേശാഭിമാനിക്കും കെ കെ രമയുടെ വക്കീല്‍ നോട്ടീസ്
അതേസമയം, ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവതിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
Post Your Comments