തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഉണ്ണി മുകുന്ദനോ? മറുപടി പറഞ്ഞ് താരം

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണി മുകുന്ദൻ. സംഘപരിവാർ അനുഭാവം പ്രകടിപ്പിച്ചിരുന്ന താരം ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടൻ തിരുവനന്തപുരത്ത് മത്സരിക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഇപ്പോഴിതാ, ഇത്തരം പ്രചാരണങ്ങൾക്കുള്ള താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിന്നാലെയാണ് മാധ്യമ പ്രവർത്തകൻ രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ ചേർത്ത് പിടിച്ചുകൊണ്ട് തന്റെ കാറിനടുത്ത് നിന്ന് മറുപടി പറയാമെന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

രാഹുല്‍ വിദേശത്തുപോയി ആരെയൊക്കെ കാണുന്നുണ്ടെന്നറിയാം, കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതലൊന്നും പറയുന്നില്ല: ഗുലാം നബി

തിരുവനന്തപുരത്ത് ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥിയാകുമെന്ന് പറയുന്നുണ്ടല്ലോയെന്നു മാധ്യമ പ്രവർത്തകൻ ആവർത്തിച്ച് ചോദിച്ചപ്പോൾ നടന്നു സംസാരിക്കാമെന്നായിരുന്നു താരം മറുപടി നൽകിയത്.  ഉണ്ണി മുകുന്ദൻ മാധ്യമ പ്രവർത്തകന്റെ തോളിൽ കയ്യിട്ട് നടന്നപ്പോഴും അദ്ദേഹം അതേ ചോദ്യം വീണ്ടും ആവർത്തിച്ചു. എന്നാൽ, ഉണ്ണി മുകുന്ദന്റെ കൂടെയുള്ളവർ അത് കണ്ട് ചിരിക്കുകയും ഇപ്പോൾ ഒന്നും പറയേണ്ടെന്ന് താരത്തെ വിലക്കുകയുമായിരുന്നു.

Share
Leave a Comment