മഹാനായ ആ രാഷ്ട്രീയ നേതാവിൻ്റെ സംശുദ്ധ ജീവിതത്തിൽ ചെളി വാരിതേച്ചു കൊണ്ടാണ് ഈ ഇറങ്ങിപ്പോക്ക്: ഷിബു ബേബി ജോൺ

എ.കെ. ആന്റണിയെന്ന വടവൃക്ഷത്തിന് കീഴില്‍ പൊട്ടിമുളച്ചതുകൊണ്ടുമാത്രമാണ് സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരൊക്കെ ഇങ്ങനെ ന്യൂസ് ടൈറ്റിലുകളാകുന്നത്

കൊച്ചി: അനിൽ ആന്റണി ബിജെപിയിലേക്ക് പോയതിനു പിന്നാലെ വിമർശനങ്ങൾ ഉയരുകയാണ്. എ.കെ. ആന്റണിയെന്ന വടവൃക്ഷത്തിന് കീഴില്‍ പൊട്ടിമുളച്ചതുകൊണ്ടുമാത്രമാണ് സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരൊക്കെ ഇങ്ങനെ ന്യൂസ് ടൈറ്റിലുകളാകുന്നതെന്നു ഷിബു ബേബി ജോൺ
വിമർശിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

read also: അതിവേഗത്തിൽ കുതിച്ച് ആപ്പിൾ, ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്‌വെയർ പതിപ്പ് ഉടൻ അവതരിപ്പിക്കും

കുറിപ്പ് പൂർണ്ണ രൂപം

എ.കെ. ആന്റണിയെന്ന വടവൃക്ഷത്തിന് കീഴില്‍ പൊട്ടിമുളച്ചതുകൊണ്ടുമാത്രമാണ് സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരൊക്കെ ഇങ്ങനെ ന്യൂസ് ടൈറ്റിലുകളാകുന്നത്. അല്ലെങ്കില്‍ മറ്റ് ഭാഗ്യാന്വേഷികളെപ്പോലെ ഇതും ഒരു പട്ടിക്കുഞ്ഞ് പോലും ചര്‍ച്ച ചെയ്യില്ലായിരുന്നു.

ഞാൻ തികഞ്ഞ ആദരവോടുകൂടി മാത്രം കാണുന്ന രാഷ്ട്രീയവ്യക്തിത്വമാണ് ശ്രീ. എ.കെ. ആൻ്റണിയുടേത്. ഭരണസമരകാലം മുതൽ കേരളത്തിൻ്റെ രാഷ്ട്രീയ നഭസിൽ ഒരു സൂര്യനെപോലെ ശോഭിച്ചിരുന്ന മഹാനായ ആ രാഷ്ട്രീയ നേതാവിൻ്റെ സംശുദ്ധ ജീവിതത്തിൽ ചെളി വാരിതേച്ചു കൊണ്ടാണ് ഈ ഇറങ്ങിപ്പോക്ക്. അല്ലെങ്കിലും മക്കൾ വഴിതെറ്റി പോകുമ്പോൾ പ്രായമായ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ പറ്റും, നിസഹായരായി നോക്കിനിൽക്കാനല്ലാതെ…

Share
Leave a Comment