മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും: കേസ് പരിഗണിക്കുക ഏപ്രിൽ 12 ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഏപ്രിൽ 12 നാണ് കേസ് ലോകായുക്ത പരിഗണിക്കുന്നത്.

Read Also: അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ! ഈ കാറ്റഗറിയിലുള്ളവർ ഐഫോൺ ഉപയോഗിക്കുമ്പോൾ നിശ്ചിത അകലം പാലിക്കാൻ നിർദ്ദേശം

കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക.

അതേസമയം, പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോയെന്ന കാര്യം വ്യക്തമല്ല.

Read Also: ‘നീ ഈ നാടകത്തിലെ അഭിനേത്രി മാത്രമാണ്, കൃത്യമായ അജണ്ട, ഇളി പോസ്റ്ററിന് വൻ സ്വീകാര്യത’: അഖിലയ്‌ക്കെതിരെ സൈബർ ആക്രമണം

Share
Leave a Comment