കൊല്ലം: പെണ്‍കുട്ടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. നീരാവിൽ വയലിൽ പുത്തൻ വീട്ടിൽ സുധി(27) ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : വനിതാ തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കി ഫ്രീഡം കെയർ പദ്ധതി: എറണാകുളം ജില്ലാ ജയിലിൽ തുടക്കമായി
പെണ്‍കുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയ വിരോധത്തിലാണ് പ്രതി സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചത്. തുടർന്ന്, പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പൊലീസ് പ്രതിയെ ബംഗുളൂരുവിൽ നിന്നു പിടികൂടുകയായിരുന്നു. ഇയാൾ ബംഗളൂരുവിൽ ഒപ്റ്റീഷൻ ആയി ജോലി നോക്കിവരികയായിരുന്നു.
ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ ആശ, ഡാർവിൻ, എന്നിവരങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment