‘മിഥുൻ ചേട്ടനോട് എനിക്ക് ക്രഷ് തോന്നുന്നു’: ഇഷ്ടം തുറന്ന് പറഞ്ഞ് എയ്ഞ്ചലീന്‍, പുറത്ത് ഒരു കാമുകനില്ലേയെന്ന് ചോദ്യം

ബിഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നേറുകയാണ്. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ അടിയും ബഹളവും ഒക്കെ തുടങ്ങി കഴിഞ്ഞു. ബിഗ്‌ബോസ് തുടങ്ങി ആദ്യം ദിവസം തന്നെ ഒൻപത് പേരാണ് എലിമിനേഷൻ റൗണ്ടിൽ എത്തി നിൽക്കുന്നത്. ബിഗ്‌ബോസിൽ മത്സരാർത്ഥിയായി എത്തിയ താരമാണ് എയ്ഞ്ചലീന്‍ മരിയ. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി ജനശ്രദ്ധ നേടി തുടങ്ങുന്നത്. തനിക്ക് പുറത്ത് ഒരു കാമുകൻ ഉണ്ടെന്ന് നടി തുറന്നു പറഞ്ഞിരുന്നു.

ഇതിനിടെ സഹമത്സരാർത്ഥിയായ മിഥുനോട് തനിക്ക് ഇഷ്ടമുണ്ടെന്നും എയ്ഞ്ചലീൻ തുറന്നു പറഞ്ഞു. ഇത് മറ്റുള്ളവരിൽ അമ്പരപ്പുണ്ടാക്കി. മിഥുനോട് തനിച്ചായിരുന്നില്ല താരം പറഞ്ഞത്. എല്ലാവരും ഇരിക്കെ പരസ്യമായിട്ടായിരുന്നു എയ്ഞ്ചലിന്റെ തുറന്നു പറച്ചിൽ.

‘എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു’ എന്നാണ് എയ്ഞ്ചലീന്‍ വീട്ടിൽ എല്ലാവരും ഇരിക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയുന്നത്. എന്നാൽ ഇതിലെ ഒരു രസകരമായ കാര്യം എന്നത് പ്രണയം പറയുന്നതില്‍ ഏഞ്ചൽ ഒന്നിന്റെയും ഒളിയും മറയുമൊന്നുമില്ലാതെ എല്ലാവരുടെയും മുന്നില്‍ വച്ച് അത് തുറന്നു പറഞ്ഞു എന്നത് തന്നെയാണ്.

എയ്ഞ്ചലീന്‍ ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ താന്‍ വർഷങ്ങളായി പ്രണയത്തിലാണെന്നുള്ള കാര്യം തുറന്നു പറഞ്ഞിരുന്നു. തനിക്കിങ്ങനെ ബിഗ്‌ബോസിലേക്ക് ഒരു അവസരം കിട്ടിയെന്നു പറഞ്ഞത് ബോയ് ഫ്രണ്ടിനോടാണെന്നും എന്നാൽ അത് ബോയ്ഫ്രണ്ടിന് പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് താരം പറഞ്ഞത്.

Share
Leave a Comment