ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ വിവാദം: സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്‌തു

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിര്‍മ്മിച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ച്‌ ഇവര്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

കേസില്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെയും റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കാളിയത്തിനെയും വ്യാജ വീഡിയോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പെണ്‍കുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ് ജീവനക്കാരിയെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.

Share
Leave a Comment