ശിവഗിരി മഠം സന്ദർശിച്ച് ടിബറ്റൻ ആത്മീയ പ്രതിനിധി സംഘം

സാചൗജെ റിൻപോച്ചയുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്

ടിബറ്റിലെ ആത്മീയ പ്രതിനിധി സംഘം ശിവഗിരി മഠ സന്ദർശനം നടത്തി. സാചൗജെ റിൻപോച്ചയുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ശാരദാ മഠം, വൈദിക മഠം, റിക്ഷാ മണ്ഡപം, ബോധാനന്ദ സ്വാമി സമാധി, മഹാസമാധി എന്നിവിടങ്ങളിലാണ് ആത്മീയ സന്ദർശനം നടത്തിയിട്ടുള്ളത്. തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

മുൻ ഐജി എം. ഗോപാലന്റെയും, സി.ഒ മാധവന്റെയും, മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ പ്രസാദിന്റെയും പിന്മുറക്കാരിയായ നിരഞ്ജയ്ക്കൊപ്പമാണ് ടിബറ്റൻ ആത്മീയ സംഘം കേരളത്തിലേക്ക് എത്തിയത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നിരഞ്ജന തിരുവനന്തപുരത്ത് നടക്കുന്ന സ്വകാര്യ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ആത്മീയ സംഘത്തെ.

Also Read: മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്‌ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ

Share
Leave a Comment