യുവതിയുമായുള്ള അശ്ലീലവീഡിയോ: കേസെടുത്തതോടെ കന്യാകുമാരിയിലെ ഇടവക വികാരി ഒളിവിൽ

കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തിയ വികാരിയച്ചനെതിരെ സഭയുടെ നടപടി. നടപടികളുടെ ആദ്യപടിയായി വികാരിയച്ചനെ സ്ഥലം മാറ്റിക്കൊണ്ടാണ് സഭയുടെ ഉത്തരവ് എത്തിയത്. ഇതിനുപിന്നാലെ ഇദ്ദേഹത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയോട് ചേർന്ന് കിടക്കുന്ന കളിയിക്കാവിളക്ക് സമീപത്തെ ഫാത്തിമ നഗറിലുള്ള ബെനഡിക്ട് ആൻ്റോ എന്ന വികാരിയച്ചനെയാണ് സഭ ഇടപെട്ട് മറ്റൊരു സ്ഥലത്തേക്ക് സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം വികാരിയച്ചൻ്റെ പേഴ്സണൽ ലാപ്ടോപ്പും മൊബൈൽഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ പോലീസ് നിയമ വിദ്യാർത്ഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ജില്ലാ പോലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് നൽകിയത്. ഇതോടെയാണ് വെെദികനെ സംബന്ധിച്ച നിരവധി വാർത്തകൾ പുറത്തു വരുന്നതും. ബെനഡിക്ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.

തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും ഓസ്റ്റിൻ ജിനോയുടെ അമ്മ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ബെനഡിക്ട് ആൻ്റോ രാത്രിയിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ഇത് ആവർത്തിക്കരുത് എന്ന് പറയാനാണ് ഓസ്റ്റിനും സുഹൃത്തുക്കളും വികാരിയച്ചൻ്റെ വീട്ടിൽ എത്തിയത് . ഇതിനിടെ വികാരിയച്ചനും മറ്റൊരു യുവതിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ യുവതിക്ക് പരാതിയില്ലന്ന് പോലീസിനോട് പറഞ്ഞു.

വികാരിയച്ചൻ അശ്ലീല സന്ദേശം അയച്ചുവന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊല്ലംകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയിൽ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിക്കാണ് പെണ്‍കുട്ടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് അഞ്ചു വകുപ്പുകൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്. എന്നാൽ‌ ബെനഡിക്റ്റ് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്.

 

 

Share
Leave a Comment