ആശ്വാസ വാർത്ത: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കൊടുംവേനൽച്ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസ വാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളി വരെയണ് മഴ ലഭിക്കുക.

Read Also: അലബാമയിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല: ബ്രഹ്മപുരത്തേത്‌ അണയ്ക്കാന്‍ കഴിഞ്ഞു, അത് അഭിമാനകരമായ നേട്ടം- പി. രാജീവ്

മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും വേനൽമഴക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് കഠിനമാകാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അതേസമയം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സൂര്യഘാതത്തിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Read Also: ഇന്ത്യൻ വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കി ആപ്പിൾ, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

Share
Leave a Comment