ഓരോ വർഷം പിന്നിടുമ്പോഴും രാജ്യത്ത് കാറുകളുടെ ഡിമാൻഡ് വർദ്ധിക്കാറുണ്ട്. ഇത്തവണ ഫെബ്രുവരിയിൽ വിറ്റഴിഞ്ഞ കാറുകളുടെ കണക്കുകളാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ആദ്യ പത്തിലെ 6 കാറുകളും ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ പോർട്ട്ഫോളിയോയിൽ നിന്നാണ്. കൂടാതെ, ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 കാറുകളിൽ ബ്രെസ്സ, നെക്സോൺ, പഞ്ച്, ക്രെറ്റ തുടങ്ങിയ 4 എസ്‌യുവികളും ഉൾപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച 10 കാറുകൾ ഏതൊക്കെയെന്ന് അറിയാം.
18,592 യൂണിറ്റ് കാറുകൾ വിറ്റഴിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് മാരുതി സുസുക്കി ബലേനോയാണ്. മാരുതി സുസുക്കി സ്വിഫ്റ്റ് (18,412 യൂണിറ്റ്), മാരുതി സുസുക്കി ആൾട്ടോ (18,114 യൂണിറ്റ്), മാരുതി സുസുക്കി വാഗൺആർ (16,889 യൂണിറ്റ്), മാരുതി സുസുക്കി ഡിസയർ (16,789 യൂണിറ്റ്), മാരുതി സുസുക്കി ബ്രെസ്സ (15,787 യൂണിറ്റ്), ടാറ്റ നെക്സോൺ (13,914 യൂണിറ്റ്), മാരുതി സുസുക്കി ഇക്കോ (11,352 യൂണിറ്റ്), ടാറ്റ പഞ്ച് (11,169 യൂണിറ്റ്), ഹ്യുണ്ടായ് ക്രെറ്റ (10,421 യൂണിറ്റ്) എന്നിങ്ങനെയാണ് കണക്കുകൾ.
Also Read: കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കും: സുരേഷ് ഗോപി
Post Your Comments