മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി സ്മൃതി പരുത്തിക്കാട്

തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി സ്മൃതി പരുത്തിക്കാട്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഈ വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കി.

Read Also: ഐഎസ് ഭീകരുടെ ക്രൂരത : മുപ്പത്തിയഞ്ച് ക്രിസ്ത്യന്‍ വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തി, ചിത്രങ്ങൾ പങ്കുവച്ചു

സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ലെന്നും സ്മൃതി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെയെന്ന് സ്മൃതി ആശംസിക്കുകയും ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

MediaOne ഇൽ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തിൽ ഒരു വർഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്.

അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകൾ..

Read Also: ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് വിഷവായു ശ്വസിപ്പിക്കലല്ലേ? ഹിറ്റ്ലറുടെ വാക്കുകളുമായി ഹരീഷ് പേരടി

Share
Leave a Comment