KeralaLatest News

‘മരുമകനെന്താ ജോലി? രാഷ്ട്രീയം ആണ്’ ആ രാഷ്ട്രീയക്കാരൻ യുകെയുടെ പ്രധാനമന്ത്രിയാണെന്ന് അറിഞ്ഞില്ല: ഈ പൊങ്കാല വൈറൽ

ആറ്റുകാൽ പൊങ്കാല കഴിഞ്ഞതിന്റെ ചർച്ചകൾ ഇനിയും സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇതിനിടെയാണ് റോഡുവക്കിലെ തറയിലിരുന്ന് ആറ്റുകാൽ പൊങ്കാല ഇടുന്ന ഒരു സ്ത്രീ രത്നത്തെ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ആളെ സൂക്ഷിച്ചു നോക്കിയപ്പോൾ ഞെട്ടൽ! ആ സ്ത്രീ രത്നം ആരാണന്നറിയാമോ?
ലോകം മുഴുവൻ അറിയപ്പെടുന്ന സ്ത്രീരത്നമാണിത്..
കോടി കോടീശ്വരി..
ഒരു വർഷത്തെ വരുമാനം വെറും 300 കോടി
യാണ് ..
ലോകത്തിലെ വൻ ശക്തിയായ രാജ്യമായ യുകെയുടെ (ആ രാജ്യത്തിന് UN – ൽ വീറ്റോ പവ്വറും ഉണ്ട്) പ്രധാനമന്ത്രി റിഷി സുനാകിന്റെ ഭാര്യയുടെ അമ്മയാണ്..
ലോക കോടീശ്വരൻമാരിലൊരാളുടെ ഭാര്യ.. ഇൻഫോസിസിൻ്റെ ചെയർപേഴ്സണും എൻ ആർ നാരായണ മൂർത്തിയുടെ പത്നിയുമായ സുധാ മൂർത്തി. അവരാണ് വഴിവക്കിലിരുന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നൈവേദ്യം തയ്യാറാക്കുന്നത്. അന്നപൂർണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു. പൊങ്കാല ഒരു ആത്മ സമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. എന്തിന് വേണ്ടി / എന്ത് ആഗ്രഹമായിക്കും ശ്രീമതി സുധാമൂർത്തി മേഡം പൊങ്കാല അർപ്പിച്ചതിന് ശേഷം ആറ്റുകാൽ ഭഗവതിയോട്
ആവശ്യപ്പെട്ടത്?
ഒരേ ഒരു കാര്യം..
അത്…
“ലോകാ സമസ്താ സുഖിനോ ഭവന്തു”

പാർവതി ചേറ്റൂരിന്റെ പോസ്റ്റ് ഇങ്ങനെ,

ചേച്ചി എല്ലാ കൊല്ലോം പൊങ്കാല ഇടാൻ വരാറുണ്ടോ
ഇത് ആദ്യമായാണ്
ചേച്ചീ മലയാളി അല്ലല്ലേ .. വീട് കുറ്യേ ദൂരെ ആണോ
കർണ്ണാടകയിലാ
അവിടെ ഭർത്താവിന് എന്താ ജ്യോലി
ഒരു ചെറിയകമ്പനി ഉണ്ട്
എന്റൊൾക്കും ഉണ്ടേ.. ഈ പ്ലാസ്റ്റിക്ക് കസേര ഉണ്ടാക്കണ കമ്പനിയാ ..നല്ല പൈസയാ . ചേച്ചിക്ക് ഡിസ്ക്കൗണ്ടിൽ വേണംച്ചാൽ എന്റെ നമ്പർ തരാം. ഒരു മിസ്സടിച്ചാൽ മതിട്ടോ .. ചേച്ചിക്ക് കുട്ട്യോള് ഉണ്ടോ
രണ്ടാള് ഒരു മകനും മകളും
മകൾടെ കല്യാണം കഴിഞ്ഞോ.. ഇല്ലാച്ചാൽ എന്റെ മകന് ആലോചിക്കായിരുന്നു..അവന് ഇഷ്ടാവോന്ന് അറിയില്ല… എന്നാലും ഞാൻ പറഞ്ഞാൽ കേൾക്കും ..
എന്റെ മോൾടെ കല്യാണം കഴിഞ്ഞു .. രണ്ടു കുട്ടിം ആയി
എന്താ മരുമോന് ജോലി
രാഷ്ട്രിയം..
എന്റെ മരുമോനും പഞ്ചായത്ത് മെമ്പറാ .. ഏങ്ങിനെ അത്യാവശ്യം വട്ടച്ചിലവിന് ഒക്കെ തടയോ .. നമ്മൾ രണ്ടാളും സേം സം ഇല്ലേ .. പോവുമ്പോ ഫോൺ നമ്പർ മറക്കണ്ട ..ഇടക്ക് വിളിക്കാം ട്ടോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button