KeralaLatest NewsNewsBusiness

വനിതാ ദിനത്തിൽ പുതിയ സ്വർണപ്പണയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ, തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് സ്വർണ നാണയങ്ങൾ സമ്മാനം

സമത സ്വർണപ്പണയ വായ്പയിൽ ഏറ്റവും കുറഞ്ഞ വായ്പാത്തുക 25,000 രൂപയാണ്

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രത്യേക സ്വർണപ്പണയ വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ. ‘സമത സ്വർണപ്പണയ വായ്പ’ എന്ന പേരിലാണ് വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയിൽ വനിതകളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനമാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 വനിതകൾക്ക് സ്വർണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നത്. 2023 മാർച്ച് 8 മുതൽ 31 വരെയുള്ള കാലയളവിലാണ് സമത സ്വർണപ്പണയ വായ്പ നടപ്പിലാക്കുന്നത്.

സമത സ്വർണപ്പണയ വായ്പയിൽ ഏറ്റവും കുറഞ്ഞ വായ്പാത്തുക 25,000 രൂപയാണ്. 8.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, നിലവിലുള്ള ജനമിത്രം സ്വർണപ്പണയ വായ്പ ഉപയോഗിച്ച് 25,000 രൂപയോ, അതിനു മുകളിലോ വായ്പ എടുക്കുന്ന വനിതകളെയും ഈ സമ്മാന പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വനിതാ ദിനമായ ഇന്ന് സമ്പൂർണമായും വനിതകളാൽ നിയന്ത്രിക്കപ്പെടുന്ന വനിതാ ശാഖയും കെഎസ്എഫ്ഇ ആരംഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ശാഖയായി പ്രഖ്യാപിക്കുന്നത് തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരം ശാഖയെയാണ്.

Also Read: ‘വനിതാ ദിനാശംസകൾ വിജയ റാണി’- മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകളുമായി സ്വപ്‌ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button