നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം: നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്ന് എറണാകുളം കളക്ടർ രേണുരാജ്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാശംസകൾ നേർന്ന് എറണാകുളം ജില്ലാ കളക്ടർ രേണുരാജ്. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണെന്ന് രേണുരാജ് പറഞ്ഞു. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നും രേണുരാജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രേണുരാജ് വനിതാ ദിനാശംസകൾ നേർന്നത്.

Read Also: നിരവധി കഞ്ചാവ് കേസിൽ പ്രതി, ആയുധങ്ങളുമായി മാരക റീൽസ്: ‘ഫാന്‍സ് കോള്‍ മി തമന്ന’യെ തേടി പോലീസ്

അതേസമയം, രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായാണ് സ്ഥലം മാറ്റം. വിവിധ ജില്ലകളിലെ കളക്ടർമാരെ സ്ഥലംമാറ്റിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടർ.

Read Also: ക്രൂര ബലാത്സംഗം മൂലം ചികിത്സയിൽ കഴിയുന്ന യുവതിയെ ചതിച്ചത് സിനിമാ നടി : അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പീഡനം

Share
Leave a Comment