ജാക് ഡാനിയൽസിന് വിനയായി വിസ്കി ഫംഗസ്: സംഭവമിങ്ങനെ

ടെന്നസി: പ്രമുഖ അമേരിക്കൻ മദ്യ നിർമാതാക്കളായ ജാക് ഡാനിയൽസിന് വിനയായി വിസ്കി ഫംഗസ്. വെയർഹൗസിൽ നിന്നും ഫംഗസ് പടരുന്നു എന്ന പരാതി ലഭിച്ചതിന് പിന്നാലെ ടെന്നസിയിലെ കെട്ടിടത്തിന്റെ നിർമാണം തന്നെ കമ്പനി നിർത്തിവെച്ചു. അയൽവാസിയുടെ പരാതി പരിഗണിച്ചായിരുന്നു അമേരിക്കയിലെ തങ്ങളുടെ കെട്ടിട നിർമാണം ജാക് ഡാനിയൽസ് നിർത്തിയത്.

എഥനോൾ പുകയിൽ ജീവിക്കുന്ന ഒരു തരം വിസ്കി ഫംഗസിനെതിരെയാണ് ജാക് ഡാനിയൽസ് വെയർ ഹൗസിന് സമീപം താമസിക്കുന്നവർ പരാതിപ്പെട്ടത്. ആൽക്കഹോൾ നീരാവിയിൽ നിന്നാണ് ബൗഡോനിയ കാംപനിസെൻസിസ് എന്ന വിസ്കി ഫംഗസ് പരിസര പ്രദേശത്ത് പടരുന്നത്. ആൽക്കഹോളിന്റെ സാന്നിദ്ധ്യമുള്ള ബേക്കറികൾ അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തരം ഫംഗസുകളുടെ സാന്നിദ്ധ്യം കണ്ടു വരാറുണ്ട്. ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share
Leave a Comment