പാകിസ്ഥാന് എതിരെ ഇന്ത്യ നടത്തിയ ബലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നാല് വയസ്

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ഞായറാഴ്ച നാല് വയസ്. 2019 ഫെബ്രുവരി 26-നാണ് ബലാക്കോട്ടിലെ ഭീകര ക്യാമ്പ് ആക്രമിച്ച് 350 ജയ്ഷെ മുഹമ്മദ് ഭീകരന്‍മാരെ ഇന്ത്യന്‍ വ്യോമസേന വധിച്ചത്. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണം കഴിഞ്ഞ് കൃത്യം 12-ാം നാളായിരുന്നു ബാലക്കോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണം. ഓപ്പറേഷന്‍ ബന്ധര്‍ എന്നായിരുന്നു രഹസ്യനീക്കത്തിന് ഇന്ത്യ നല്‍കിയ പേര്.

Read Also: യുവാവിന്‍റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റി ഭാര്യാ സഹോദരന്റെ ആക്രമണം : യുവാവ് ഗുരുതരാവസ്ഥയിൽ

1971- ലെ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി ഭേദിച്ച് ആക്രണം നടത്തിയത് ബലാക്കോട്ടിലായിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നും വെറും ഇരുന്നൂറ് കിലോമീറ്ററില്‍ താഴെയായിരുന്നു ഇവിടെക്കുള്ള ദൂരം. ജയ്‌ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്ന ബലാകോട്ടിലെ ക്യാമ്പ്. ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത പ്രതിരോധതന്ത്രത്തെ അടിവരയിടുന്നതായിരുന്നു ഈ മിന്നലാക്രമണം. ഡിഫന്‍സില്‍ നിന്നും ഒഫന്‍സീവ് ഡിഫന്‍സിലേക്കുള്ള ചുവടുമാറ്റം. പാകിസ്ഥാന്റെ ജനവാസ കേന്ദ്രങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്, ദൗത്യം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരികെയെത്തിയത്.

 

Share
Leave a Comment