ജെറുസലേം: ഇസ്രയേലിലെ കൃഷിരീതികളാണ് ഏറ്റവും മികച്ചതെന്നും, അത് കണ്ടു പഠിക്കുന്നതിനായി ഇസ്രയേലിലേയ്ക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷിച്ച് കര്‍ഷകര്‍. ഇസ്രയേലിലേയ്ക്ക് പോയ കര്‍ഷക സംഘത്തില്‍ നിന്ന് കര്‍ഷകനായ ബിജു കുര്യനെ കാണാതായ സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരിക്കുമ്പോഴാണ് വീണ്ടും ഇസ്രയേലിലേയ്ക്ക് പോകണമെന്ന അഭ്യര്‍ത്ഥനയുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: റെയിൽവേ ട്രാക്കിൽനിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം
പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയ് കുര്യന്‍ തുരുത്തിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍
പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുത്ത അപേക്ഷ നിരസിക്കുകയാണുണ്ടായത്.
പഞ്ചായത്തിലെ നൂറോളം യുവകര്‍ഷകരെ കൃഷി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി ഇസ്രയേലിലേയ്ക്ക് പഠനയാത്ര നടത്തണമെന്നും അപേക്ഷയില്‍ പറയുന്നു.
Leave a Comment