ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് പിണറായി പൊലീസ്: ശ്രീജിത്ത് പണിക്കര്‍

വിദേശ ചാനലായ ബിബിസിയെ സ്വന്തമെന്ന് പറഞ്ഞവര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു, എന്ത് ഗുണ്ടായിസം കാണിച്ചാലും ആരും ചോദ്യം ചെയ്യരുത് ഇതാണ് പിണറായിസം: വൈറലായി ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

 

തിരുവനന്തപുരം: സിഐടിയു അഖിലേന്ത്യ സെക്രട്ടറിയായ
എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. എളമരം കരീം നല്‍കിയ പരാതിയില്‍ ആണ് കേസ്. ഇതിനെതിരെ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി സര്‍ക്കാരിന്റെ നീതിയില്ലായ്മയെ പരിഹസിച്ച് രംഗത്ത് എത്തിയത്.

Read Also: സ്വർണ്ണക്കടത്തിലെ തർക്കം: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ബെസ്റ്റ് കണ്ണാ, ബെസ്റ്റ്!
ബിബിസിയിലെ റെയ്ഡ് മാധ്യമങ്ങളെ ഭയപ്പെടുത്താനും അപമാനിക്കാനും വേണ്ടിയെന്ന് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം ഇടതു സംഘടനകളുടെ പണിമുടക്കിലെ അക്രമങ്ങള്‍ക്കെതിരെ തന്റെ ഭരണഘടനാ അവകാശം ഉപയോഗിച്ചു ജനങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച വിനു വി ജോണിനോട് കേരളാ പോലീസ് പറയുന്നു ചോദ്യം ചെയ്യലിന് ഹാജരാകാന്‍. അതും ഇടതുപക്ഷത്തിന്റെ രാജ്യസഭാ എംപിയുടെ പരാതിയില്‍!’

 

Share
Leave a Comment