KeralaLatest NewsNews

കൊച്ചിയിലെ കുടിവെള്ള പ്രശ്നം: സ്റ്റാൻഡ്ബൈ മോട്ടോർ വാങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ അടിയന്തര ഇടപെടലുമായി മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നുവെന്നും കൂടുതൽ ചെറുടാങ്കറുകൾ എത്തിക്കുമെന്നും പ്രശ്‌നം ആവർത്തിക്കാതിരിക്കാൻ സ്റ്റാൻഡ്‌ബൈ മോട്ടോർ വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഇന്ത്യൻ പ്രീമിയർ ലീഗ് 2023: മത്സരങ്ങൾ തൽസമയം പ്രക്ഷേപണം ചെയ്യും, പുതിയ പ്രഖ്യാപനവുമായി ജിയോ

കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഫോർട്ട് കൊച്ചിയിൽ നാട്ടുകാർ ഉപരോധ സമരം നടത്തിയിരുന്നു. ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസും തോപ്പുംപടി റോഡുമാണ് ജനങ്ങൾ ഉപരോധിച്ചത്.

ചെറുകിട ടാങ്കറുകളിൽ ഉൾപ്രദേശക്കളിലേക്ക് അടക്കം വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഒരു മാസമായിട്ടും ഒരു ടാങ്കർ പോലും എത്താത്ത ഇടങ്ങൾ കൊച്ചിയിലുണ്ട്. കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

Read Also: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കും: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button