‘രൂപയുടെ മാനസിക നിലയ്ക്ക് തകരാർ’: ഐ.​എ.​എ​സു​കാ​രി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ​.പി.​എ​സു​കാ​രി!

ബംഗളൂരു: ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരാണ് കർണാടകയിലെ ചർച്ചാ വിഷയം. കർണാടകയിലെ രണ്ട് ഉന്നത വനിതാ ഓഫീസർമാർ ആയ, ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ മൗദ്ഗിലും ഐഎഎസ് ഓഫീസർ രോഹിണി സിന്ധൂരിയും ആണ് ചർച്ചയ്ക്ക് കാരണം. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് പിന്നാലെ പോര് വ്യക്തിപരമായ കാര്യങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.

ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. മറ്റ് ഐഎഎസ് രോഹിണി അയച്ച് കൊടുത്തതാണ് ഈ സ്വകാര്യ ചിത്രങ്ങളെന്നാണ് രൂപ ആരോപിക്കുന്നത്. എന്നാൽ ഇതിനെതിരെ രോഹിണി രംഗത്തെത്തി. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളിലാണ് ഇതെന്നാണ് രോഹിണി പറയുന്നത്. വ്യക്തിഹത്യ ചെയ്യാനാണ് രൂപയുടെ നീക്കമെന്നും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി പറയുന്നു. രൂപയുടെ മാനസിക നിലയ്ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന് രോഹിണിയും ആരോപിച്ചു.

രോഹിണി എംഎൽഎ ആയ മഹേഷിനോപ്പം ഒരു റെസ്റ്റോറന്റിൽ ഒരുമിച്ച് ഇരിക്കുന്നതിന്റെ ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2021-ൽ, രോഹിണിയെ മൈസൂരിലെ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചപ്പോൾ, അവരും എം‌എൽ‌എയും തമ്മിൽ നിരവധി തവണ വഴക്കുണ്ടായി, ഇരുവരും പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ഇവർ ഒരുമിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ, ഒരു ഉദ്യോഗസ്ഥ എന്തിനാണ് ഒരു രാഷ്ട്രീയക്കാരനുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അഴിമതി കേസുകൾ ഒത്തുതീർപ്പാക്കാനാണോ ഈ കൂടിക്കാഴ്ചയെന്നും രൂപ ചോദിച്ചിരുന്നു.

ഇതാണ് രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള വാക്പോരിലേക്ക് നീങ്ങിയത്. രൂപയുടേത് വ്യക്തിപരമായ അധിക്ഷേപ പ്രചാരണമാണെന്ന് രോഹിണി ആരോപിച്ചു. ഫെബ്രുവരി 18 രൂപ, രോഹിണിക്കെതിരെ വിവിധ ആരോപണങ്ങൾ നിരത്തി. അഴിമതി ആരോപണം ഉന്നയിക്കപ്പെട്ട രോഹിണിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്ന് രൂപ ചോദിച്ചു. പാൻഡെമിക് സമയത്ത് ഓക്‌സിജന്റെ അഭാവം മൂലം ചാമരാജനഗർ സർക്കാർ ആശുപത്രിയിൽ 24 പേർ മരിച്ചത്, രോഹിണിയുടെ കെടുകാര്യസ്ഥത കൊണ്ടാണെന്നും രൂപ ആരോപിച്ചു. മൈസൂരു ചാമരാജനഗറിലേക്ക് ആവശ്യത്തിന് ഓക്‌സിജൻ എത്തിച്ചില്ലെന്ന ആരോപണവും ഉയർന്നിരുന്നു. പകർച്ചവ്യാധിയുടെ നടുവിൽ രോഹിണി തന്റെ വീട്ടിൽ നീന്തൽക്കുളം നിർമ്മിച്ചതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കുകയെന്നും രൂപ ചോദ്യമുയർത്തി.

Share
Leave a Comment