KeralaLatest NewsNewsBusiness

കേരളത്തിലേക്ക് അത്യാഡംബര 20 എസി മൾട്ടി ആക്സിസ് സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി, ഫെബ്രുവരി 21- ന് ഉദ്ഘാടനം ചെയ്യും

ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുക

കേരളത്തിലേക്ക് അത്യാധുനിക സൗകര്യങ്ങൾ ഉള്ള കിടിലൻ ബസ് സർവീസ് നടത്താൻ ഒരുങ്ങി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേര് നൽകിയിരിക്കുന്ന 20 എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളാണ് കേരളത്തിലേക്ക് സർവീസ് നടത്തുക. ഫെബ്രുവരി 21- ന് രാവിലെ പത്തിന് വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അംബാരി ഉത്സവിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.

ഒരേസമയം 40 പേർക്ക് കിടന്നുറങ്ങാൻ സാധിക്കുന്ന തരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വോൾവോയുടെ ബി.എസ് 6 9600 ശ്രേണിയിൽപ്പെട്ട ബസാണിത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുക. എറണാകുളത്തേക്ക് രണ്ടും, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവീസ് നടത്തുന്നതാണ്. എറണാകുളത്തേക്ക് 1,510 രൂപയും, തൃശൂരിലേക്ക് 1,410 രൂപയും, തിരുവനന്തപുരം 1,800 രൂപയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന.

Also Read: ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തിപകരാനാണ്: എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments


Back to top button