യൂട്യൂബറാകാനോ യൂട്യൂബ് ചാനല്‍ തുടങ്ങാനോ ഇനി എല്ലാവര്‍ക്കും പറ്റില്ല, കര്‍ശന വ്യവസ്ഥകളുമായി ആഭ്യന്തര വകുപ്പ്

യൂട്യൂബ് ചാനലിന്റെ പേരും പറഞ്ഞ് കാമറയും മൈക്കും തൂക്കി നടന്ന് ഇനി ജനങ്ങളെ പറ്റിക്കാനാകില്ല, യൂട്യൂബറാകാന്‍ എല്ലാവര്‍ക്കും പറ്റില്ല: വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: യൂട്യൂബ് ചാനലുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ആളുകള്‍ ചാനല്‍ സബ്‌ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Read Also: കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍, ഔദ്യോഗിക രഹസ്യനിയമം ബാധകം

യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതി തേടി ഒരു അഗ്‌നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഇന്റര്‍നെറ്റിലോ സോഷ്യല്‍ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വ്യക്തികള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന പക്ഷം വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതാണ്.

ഇത് 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. അതിനാല്‍ നിലവിലെ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ ഉത്തരവ് വിശദമാക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരായ ചിലര്‍ യൂട്യൂബ് ചാനല്‍ നടത്തുകയും ഇവരുടെ ചില വീഡിയോകള്‍ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തത് എന്നാണ് സൂചന.

 

 

Share
Leave a Comment