KeralaLatest NewsNews

കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ ശീലം നിർബന്ധമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കേരളം ‘വിവ കേരളം’ എന്ന ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ചടങ്ങിൽ പങ്കെടുത്തു. വലിയ സ്ത്രീ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. 15 മുതൽ 59 വയസ് വരെ പ്രായമുള്ള കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും രക്ത പരിശോധനയിലൂടെ വിളർച്ചയുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കും. ചെറിയ തോതിൽ മാത്രം വിളർച്ചയുള്ളവർക്ക് ഇലക്കറികളും മറ്റും ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നതിലൂടെ മാറ്റമുണ്ടാക്കാൻ സാധിക്കും. എച്ച്ബി വലിയതോതിൽ കുറവുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Read Also: പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരി, ഇത്ര ഭീരുവാണോ പിണറായി വിജയൻ ? പരിഹാസം

കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ രീതികൾ ശീലിപ്പിക്കുന്നതിനുള്ള നല്ല ശ്രമം കാലോചിതമായി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ, വിവ കേരളം, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയുള്ളിടത്താണ് വിളർച്ചയെന്ന് കണക്കാക്കേണ്ടതില്ല.സമ്പത്തുള്ള വീടുകളിലും വിളർച്ചയുള്ളവരുണ്ട്. ആവശ്യമായ രീതിയിലുളള ഭക്ഷണം ഉള്ളിലെത്താത്തതാണ് ഇതിന് കാരണം. ഭക്ഷണ ശീലത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയെന്നതാണ് പ്രധാനം. ഭക്ഷണ ശീലത്തിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകണം. യുവതലമുറയെ ഒരു തരത്തിലും രോഗങ്ങളിലേക്ക് തള്ളിവിടാൻ പാടില്ല. വിളർച്ച സംബന്ധിച്ച് ആദിവാസി മേഖലയിൽ അവരുടെതായ ഭാഷയിൽ ബോധവൽക്കരണം നടത്തും സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യക്തിയുടെ ആരോഗ്യത്തിനൊപ്പം പൊതു സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വീണാ ജോർജ് പറഞ്ഞു. ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരമുറപ്പാക്കി വ്യക്തിയുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി. മുപ്പത് വയസിന് മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന സംവിധാനം ഏർപ്പെടുത്തി. മുപ്പത് വയസിന് മുകളിലുള്ള1.69 കോടി പേരിൽ 80 ലക്ഷം പേരെ ഇത് വരെ സ്‌ക്രീൻ ചെയ്തു. ജീവിത ശൈലി രോഗ പ്രതിരോധത്തിന് ഈ പരിശോധനാ സംവിധാനം ഫലപ്രദമാകും.മന്ത്രി വീണാ ജോർജ് പറഞ്ഞു. വിളർച്ച വിമുക്ത കേരളമെന്നതാണ് വിവ പദ്ധതിയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കമല്‍ഹാസന്റെ മക്കള്‍ നീതി മെയ്യം നിലനില്‍പ്പിനായി യുപിഎ മുന്നണിയിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button