എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ എൻഐടി ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ

കോതമംഗംലം സ്വദേശിയായ ബാബു തോമസാ(37)ണ് മരിച്ചത്

കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗംലം സ്വദേശിയായ ബാബു തോമസാ(37)ണ് മരിച്ചത്.

Read Also : ‘താങ്കളെ ബസ്സിൽ കയറ്റിയാൽ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചെന്ന്! മാഡം ഒരു സാമൂഹ്യ ദുരന്തമാണ്’ – മാത്യു സാമുവൽ

എൻ ഐ ടി ട്രിച്ചിയിൽ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസിനെ ക്യാമ്പസിലെ സ്വിമ്മിഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Share
Leave a Comment