റീല്‍സിലെ താരമായി സൗമ്യ മാവേലിക്കര, അതിശയിപ്പിച്ച പ്രകടനമെന്ന് മഞ്ജു വാര്യര്‍: സൗമ്യയ്ക്ക് സിനിമയിലേയ്ക്ക് ക്ഷണം

വീട്ടുജോലികള്‍ ചെയ്യുന്നതും ഭക്ഷണമുണ്ടാക്കുന്നതുമൊക്കെ സൗമ്യ റീലാക്കിയതോടെ അതും സൂപ്പര്‍ഹിറ്റാണ്

ആലപ്പുഴ: സമൂഹ മാധ്യമങ്ങള്‍ വഴി ജനഹൃദയങ്ങളെ കീഴടക്കുന്നവര്‍ വിരവധി പേരാണ്. ഇങ്ങനെ വൈറലായ റീല്‍സിലെ ഒടുവിലത്തെ പേരാണ് സൗമ്യ മാവേലിക്കര. ഒരുപാട് വര്‍ഷങ്ങള്‍ മുമ്പത്ത ‘ഒന്നാണ് നമ്മള്‍’ എന്ന സിനിമയിലെ ‘കല്‍ക്കണ്ടം ചുണ്ടില്‍ കര്‍പ്പൂരം കണ്ണില്‍ കിളിമകളേ. എന്ന ഈ ഗാനം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയതിനു പിന്നില്‍ സൗമ്യ മാവേലിക്കരയാണ്.

Read Also: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണ ആഘാതത്തില്‍ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും പതറാതെ അദാനി ഗ്രൂപ്പ്

ഈ പാട്ടുപാടി സൗമ്യചെയ്ത റീല്‍, മൂന്നരലക്ഷത്തിലധികം പേരാണ് കണ്ടത്.
റീലുകള്‍ ഹിറ്റായതോടെ സൗമ്യയുടെ ജീവിതാഭിലാഷമായ സിനിമാഭിനയവും യാഥാര്‍ഥ്യമാവുകയാണ്. വിശ്വന്‍ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികാ വേഷത്തിലേക്ക് സൗമ്യയെ തീരുമാനിച്ചുകഴിഞ്ഞു.

സ്‌കൂള്‍തലം മുതല്‍ മിമിക്രി ചെയ്തിരുന്ന സൗമ്യ ഇപ്പോള്‍ അറിയപ്പെടുന്ന മിമിക്രി ആര്‍ട്ടിസ്റ്റാണ്. വിവിധ ടി.വി. ഷോകളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് എന്നിവരുടെ ശബ്ദമാണ് ഏറ്റവുമധികം തവണ അനുകരിച്ചിട്ടുള്ളത്. പഴയകാല നടി ഷീലയുടേത് മുതല്‍ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കുടശ്ശനാട് കനകത്തിന്റെ ശബ്ദംവരെ സൗമ്യ നന്നായി അനുകരിക്കും.

മഞ്ജു വാര്യര്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി അഭിമുഖം നടത്തുന്നത് മഞ്ജുവിന്റെ സാന്നിധ്യത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി സൗമ്യ കരുതുന്നു. സൗമ്യയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചതായി മഞ്ജു വാര്യരും പറഞ്ഞിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 2,89,000 ഫോളോവര്‍മാര്‍ സൗമ്യയ്ക്കുണ്ട്. എവിടെപ്പോയാലും ആളുകള്‍ സൗമ്യയെ തിരിച്ചറിയുന്നുണ്ട്. വീട്ടുജോലികള്‍ ചെയ്യുന്നതും ഭക്ഷണമുണ്ടാക്കുന്നതുമൊക്കെ സൗമ്യ റീലാക്കിയതോടെ അതും സൂപ്പര്‍ഹിറ്റാണ്.

 

Share
Leave a Comment