KeralaLatest NewsNews

കേരളത്തിലെ ആദ്യ എൽ സി എൻ ജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു: ആദ്യഘട്ടത്തിൽ 30,000 വീടുകളിൽ ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ സി എൻ ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി ആണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽ സി എൻ ജി വിതരണം ചെയ്യാൻ സാധിക്കും.

Read Also: പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തുമെന്ന് സൂചന

ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈൻ ശൃംഖലയിലൂടെ എത്തിക്കും. മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റം അതോടെ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം: മന്ത്രി സജി ചെറിയാന്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button