11 കാരിയെ പീഡിപ്പിച്ചു : അമ്മയുടെ കാമുകൻ പൊലീസിൽ കീഴടങ്ങി

കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയ യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

Read Also : ബന്ധുവായ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 100 വർഷം കഠിനതടവും പിഴയും

11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് യഹിയ. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറയുന്നു. പോക്സോ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. എന്നാൽ, ജാമ്യ ഹർജി കോടതി തള്ളിയതോടെ മറ്റ് വഴികളില്ലാതെ കീഴടങ്ങുകയായിരുന്നു.

ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കും.

Share
Leave a Comment