പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ് കുറച്ച് പെണ്‍കുട്ടികള്‍ ചാകുമെന്ന് പറഞ്ഞു, അത് അപശകുനം അല്ലേ?: സുപ്രിയ

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഏറെ ആരാധികമാർ പൃഥ്വിയ്ക്ക് ഉണ്ടായിരുന്നു. തിളങ്ങി നിന്ന സമയത്തെ പൃഥ്വിയുടെ കല്യാണം ചില ആരാധികമാരുടെ ഹൃദയം തകർക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അഭിമുഖത്തിനിടെ സുപ്രിയ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇതില്‍ പൃഥ്വിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകർന്നുവെന്ന അവതാരകയുടെ കമന്റിനും സുപ്രിയ മറുപടി പറയുന്നുണ്ട്.

‘ഒന്ന് രണ്ടു പേര്‍ ചാവാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതൊന്നും നടക്കല്ലേ അന്നത്തെ ദിവസം ഇങ്ങനെ എന്തെങ്കിലും നടന്നാല്‍ അവശകുനം ആയല്ലേ വിചാരിക്കുള്ളൂ. സ്‌ക്രീനില്‍ കാണുന്ന പൃഥ്വിയയോട് ആണ് എല്ലാവര്‍ക്കും സ്‌നേഹം, അദ്ദേഹത്തെ നേരിട്ട് എത്രപേര്‍ക്ക് അറിയാം. പൃഥ്വിയെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത് ഞാനാണ്. ഇത്രയും പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്നത് കുറിച്ച് സങ്കടം തന്നെ, എന്നാല്‍ എല്ലാവരെയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ. അവര്‍ സ്‌ക്രീനില്‍ കാണുന്ന പൃഥ്വിയെ ആണ് സ്‌നേഹിക്കുന്നത്. എന്നാല്‍ റിയല്‍ ലൈഫില്‍ പൃഥ്വിരാജ് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ ഇതാവില്ല പ്രതികരണം’, സുപ്രിയ പറയുന്നു.

വിവാഹ സമയത്ത് തനിക്കും പൃഥ്വിക്കും നേരെ സൈബർ ആക്രമണം ഉണ്ടായെന്നും മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുവെന്നും സുപ്രിയ ഓർത്തെടുക്കുന്നു. തന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകൾ വരെ തന്നെ കുറിച്ച് വളരെ മോശം രീതിയിൽ ആയിരുന്നു സംസാരിച്ചിരുന്നതെന്ന് പൃഥ്വി പറയുന്നു. അസഭ്യമായതും സഭ്യമായതുമായ ഭാഷയിൽ എല്ലാവരും തന്നെയായിരുന്നു മോശക്കാരി ആക്കിയിരുന്നതെന്ന് സുപ്രിയ ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Share
Leave a Comment