വ്യോമയാന മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ തെരഞ്ഞെടുത്ത വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനാണ് പദ്ധതിയിടുന്നത്. 2023- ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. സംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ ഉണ്ടായിരിക്കുന്നതാണ്. വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ഏകദേശം 8,000 കോടി രൂപയിലധികം വരുമാനം നേടാൻ സാധിക്കുന്നതാണ്.
റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ തുടങ്ങി 12- ലധികം വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് ഭീതികൾക്ക് ശേഷം ഇന്ത്യൻ വ്യോമയാന മേഖല മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വിമാനത്താവളങ്ങളുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, ഗോവ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങൾ ഉയർന്നിട്ടുണ്ട്. വരും വർഷങ്ങളിൽ വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുളള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നതാണ്.
Also Read: പറവൂരിലെ ഭക്ഷ്യ വിഷബാധ; കടുത്ത നടപടികളിലേക്ക് പൊലീസ്
Post Your Comments