വിലക്കുകൾ നീക്കി ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്താനൊരുങ്ങി ട്രംപ്

രണ്ട് വർഷങ്ങൾക്കു മുൻപാണ് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്

ഫേസ്ബുക്കും ഇൻസ്റ്റഗ്രാം ഏർപ്പെടുത്തിയ വിലക്കുകൾ അവസാനിക്കാനിരിക്കെ വീണ്ടും തിരിച്ചുവരവിനൊരുങ്ങി ഡൊണാൾഡ് ട്രംപ്. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി അവസാന വാരത്തോടെ ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും ട്രംപും തമ്മിൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ട്വിറ്ററിൽ ഏർപ്പെടുത്തിയ വിലക്ക് ഇലോൺ മസ്ക് നീക്കം ചെയ്തിരുന്നു. ഉപഭോക്താക്കൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് വിലക്കുകൾ നീക്കം ചെയ്തത്.

വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടുളള ഔദ്യോഗിക പ്രതികരണങ്ങൾ മെറ്റ നടത്തിയിട്ടില്ല. രണ്ട് വർഷങ്ങൾക്കു മുൻപാണ് ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. യുഎസ് ക്യാപിറ്റൽ കലാപത്തിന് പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തെന്ന നടപടിയെ തുടർന്നാണ് വിലക്ക്.

Also Read: മാരക മയക്കുമരുന്നുകൾ കൈവശം വെച്ചു: പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

Share
Leave a Comment