Latest NewsKerala

കാമുകന്റെ വീട്ടിൽവെച്ച് നേഴ്സ് പീഡനത്താൽ കൊല്ലപ്പെട്ടു:കാമുകനെ കസ്റ്റഡിയിലെടുത്തെങ്കിലും യഥാർത്ഥപ്രതി പിടിയിലായതിങ്ങനെ

പത്തനംതിട്ട : മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കാമുകന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ത്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു ആത്മഹത്യയുടെ കാരണമായി കണ്ടെത്തിയതെങ്കിലും , പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും.

ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു എന്ന് ഏഷ്യാനെറ്റ് റിപ്പോർട് ചെയ്യുന്നു. 2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് . കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫിനെ പ്രതിയാക്കി കേസ് മുന്നോട്ട് പോകുകയും ചെയ്തു.

ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ചുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ചു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്. എന്നാൽ ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ല എന്ന് തെളിഞ്ഞു.. അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി.

വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി. ഇതോടെ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലായി . പോലീസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്.

ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസത്തോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു . ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമായി. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് ടിജിനെ സംശയിച്ച യുവതിയുടെ മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. ടിഞ്ചു ഭർതൃവീട്ടിൽ നിന്ന് സ്വന്ത ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും താൻ പോലും വീട്ടിൽ ഇല്ലാത്ത ദിവസമാണ് അവിടെയെത്തി താമസിച്ചതെന്നും ടിജിൻ പറഞ്ഞിരുന്നു.

ടിഞ്ചുവിനെ കാണാനില്ലെന്ന ഭർതൃവീട്ടുകാരുടെ പരാതിയിൽ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ ടിഞ്ചുവിനെ ഹാജരാക്കുകയും താൻ ടിജിന്‍റെ വീട്ടിൽ സ്വന്ത ഇഷ്ടപ്രകാരം കഴിയുകയാണെന്ന് എഴുതിവയ്ക്കുകയുമാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ടിഞ്ചുവിന്‍റെ മാതാപിതാക്കൾ ഒരു പരാതിയും പറഞ്ഞിരുന്നില്ല. മരണശേഷം മാത്രമാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന്, കേസിൽ തന്നെ കുടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പെരുമ്പട്ടി എസ്ഐ ആയിരുന്ന ഷെരീഫ് ക്രൂരമായി തന്നെ മർദ്ദിച്ചതായി യുവാവ് പരാതി നൽകി. മർദ്ദനത്തെ തുടർന്ന് തുടർന്ന് ടിജിൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഈ സംഭവത്തിൽ സസ്പെൻഷനിലായ ഷെരീഫ് അന്വേഷണം നേരിട്ടുവരികയാണ്. താനുമായി ചെറുപ്പം മുതലേ ഇഷ്ടത്തിലായിരുന്ന ടിഞ്ചുവിനെ മറ്റൊരു വിവാഹം കഴിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്തത്. ടിഞ്ചുവിന്‍റെ നഴ്സിംഗ് പഠനം മുടങ്ങാതിരിക്കാൻ താൻ ഗൾഫിലായിരുന്നപ്പോൾ മൂന്നുലക്ഷം രൂപ നൽകിയിരുന്നുവെന്നും ടിജിൻ കണ്ണീരോടെ പറഞ്ഞിരുന്നു.  എന്നാൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നല്ല രീതിയിൽ ആയതിനാലാണ് യഥാർത്ഥ പ്രതി പിടിയിലായത്.

 

shortlink

Post Your Comments


Back to top button