Latest NewsKeralaNews

മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസസഹായങ്ങൾ ഓരോന്നായി നിർത്തലാക്കുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി കൊടുത്തിരുന്ന ‘പഠോ പർദേശ്’ പദ്ധതി നിർത്തലാക്കിയതായി കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രാലയം ബാങ്കുകളെ അറിയിച്ചു. ഗവേഷകർക്കുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ്, ഒന്ന് മുതൽ എട്ട് ക്ളാസുകളിലുള്ള വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പ്രീ-മെട്രിക് സ്‌കോളർഷിപ്പ് എന്നീ ആനുകൂല്യങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നത് നിർത്തലാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ പുതിയ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുജൈൽ അജാസ് ഖാൻ

നിർത്തലാക്കിയ ‘പഠോ പർദേശ്’ പദ്ധതി വഴി വിദേശപഠനത്തിനുള്ള വായ്പയിൽ സബ്‌സിഡി ലഭിച്ചിരുന്നു. വായ്പയുടെ 35% വനിതകൾക്കായി മാറ്റി വച്ചിരുന്നു. കാരണങ്ങളൊന്നും സൂചിപ്പിക്കാതെയാണ് പദ്ധതി നിർത്തലാക്കിയാതായി കേന്ദ്രസർക്കാർ ബാങ്കുകളെ അറിയിച്ചത്. വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പദ്ധതികളിൽ വരുത്തുന്ന ഫണ്ട് വെട്ടികുറക്കലിനോടൊപ്പം ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികളും നിർത്തലാക്കാനാണ് മോദി സർക്കാർ ശ്രമം. ഇത്തരം സമീപനങ്ങൾ വഴി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ മാനിക്കാതെയുള്ള പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു.

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകത്തോട് അവതരിപ്പിക്കുന്ന മോദി സർക്കാർ എന്നാൽ ന്യൂനപക്ഷ വിരുദ്ധ പ്രവർത്തങ്ങളിലൂടെയും മറ്റ് പൗരാവകാശ ലംഘനങ്ങളിലൂടെയും രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസ് : ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button