ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭോപ്പാല്‍: ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതെന്നും മോദി വ്യക്തമാക്കി. ആഗോള സമ്പദ് വ്യവസ്ഥ നിരന്തരം നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിദഗ്ധരും ആഗോള നിക്ഷേപകരും ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം നിക്ഷേപകരും ഇന്ത്യയില്‍ മുതല്‍ മുടക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കണ്ടെത്തിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്

ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിക്കുന്നതെന്ന് അന്താരാഷ്ട്ര നാണ്യനിധി വ്യക്തമാക്കി. ആഗോള പ്രതിസന്ധികള്‍ നേരിടുന്നതില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്ന് ലോകബാങ്ക് അടുത്തിടെ പറഞ്ഞിരുന്നു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രഖ്യാപിച്ചത്. ഈ ദശകത്തിനപ്പുറം ഈ നൂറ്റാണ്ട് തന്നെ ഇന്ത്യയുടേതാണെന്നാണ് മക്കിന്‍സി സിഇഒ പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആഗോള നിക്ഷേപ ഉച്ചകോടിയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Share
Leave a Comment