‘വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യും, ഇനി പൃഥ്വിരാജിനൊപ്പം ഇല്ല’: ഷാജി കൈലാസ്

കൊച്ചി: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ‘കടുവ’, ‘കാപ്പ’ എന്നീ രണ്ട് സിനിമകള്‍ ഒരുക്കി ഗംഭീര തിരിച്ചു വരവാണ് സംവിധായകൻ ഷാജി കൈലാസ് നടത്തിയിരിക്കുന്നത്. തിയേറ്ററില്‍ വന്‍ വിജയമായ ഈ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘എലോണ്‍’ ആണ് ഇനി ഷാജി കൈലാസിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

ഇതിന് പിന്നാലെ നിരവധി ബിഗ് ബജറ്റ് സിനിമകളാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അണിയറയിൽ ഒരുങ്ങുന്നത്. വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യുമെന്നും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ തിരക്കഥ തയ്യാറായി കൊണ്ടിരിക്കുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അപരനും: വൈറലായി വീഡിയോ

‘മമ്മൂട്ടിക്ക് ആണെങ്കില്‍ പ്രത്യേക പാറ്റേണിലുള്ള വ്യത്യസ്ത സിനിമയാണ് വേണ്ടത്. അദ്ദേഹത്തിന് പറ്റിയ വിഷയം ലഭിച്ചാല്‍ എടുക്കും. പൃഥ്വിരാജിനെ നായകനാക്കി തുടര്‍ച്ചയായി രണ്ടു സിനിമകള്‍ എടുത്ത സാഹചര്യത്തില്‍ ഇനി ഉടനെ ഇല്ല. ഒരു വര്‍ഷം എങ്കിലും കഴിഞ്ഞേ ഇനി ആലോചിക്കുന്നുള്ളൂ.

ഹോംവര്‍ക്ക് ചെയ്ത ശേഷം സിനിമ എടുക്കുന്ന രീതി എനിക്കില്ല. ആവശ്യപ്പെടുന്ന സ്ഥലം ചിത്രീകരണത്തിന് ലഭിച്ചില്ലെങ്കില്‍ കിട്ടുന്ന സ്ഥലം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നയാളാണ് ഞാന്‍. അതു കൊണ്ടു തന്നെ സ്വയം മാറാന്‍ എളുപ്പമാണ്. ഇല്ലെങ്കില്‍ വീട്ടില്‍ ഇരിക്കേണ്ടി വരും,’ ഷാജി കൈലാസ് പറയുന്നു

Share
Leave a Comment