നിവിൻ പോളിയും ഹനീഫ് അദാനിയും വീണ്ടും

നിവിൻ പോളിയുടെ പുത്തന്‍ മേക്കോവറിലുള്ള ഫോട്ടോ അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്റെ രൂപമാറ്റം എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ജനുവരി എട്ടിന് ദുബായില്‍ തുടങ്ങുമെന്നാന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ‘മിഖായേല്‍’ എന്ന സിനിമയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.

പോളി ജൂനിയര്‍ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നിവിൻ പോളിയ്ക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വൻ വിജയം നേടാനായിരുന്നില്ല. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.

Read Also:- ‘1 ലക്ഷം പോരാ, ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു’: ചിന്ത ജെറോമിന് ശമ്പളം കൂട്ടിയതിൽ പരിഹസിച്ച് ജയശങ്കർ

റാമിന്റെ തമിഴ് ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ആണ് നിവിന്റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദിന്റെ ‘താരം’ അണിയറയിൽ ഒരുങ്ങുന്നു. വിജയ്-ലോകേഷ് കനകരാജ് കോംമ്പോയില്‍ ഒരുങ്ങുന്ന ദളപതി 67ലും നിവിന്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

Share
Leave a Comment