കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനെതിരെ അരുൺ കുമാർ. പാചക കാര്യത്തിൽ ചുമതലയുള്ള പഴയിടം മോഹൻ നമ്പൂതിരിക്കെതിരെയും അരുൺ കുമാർ വിമർശനം ഉന്നയിക്കുന്നു. ജാതി ചിന്തകൊണ്ടാണ് വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നതെന്ന് മാധ്യമപ്രവർത്തകനായ അരുൺ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണ് എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
‘ജാതി പ്രവർത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെൻ്റലിസം ജാതി വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്’, അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ പതിനാറ് വർഷത്തിലധികമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നത് പഴയിടവും സംഘവുമാണ്. തുടർച്ചായി അദ്ദേഹത്തിന് തന്നെ ടെണ്ടർ നൽകുന്നതിനെതിരെയും ചിലർ ശബ്ദമുയർത്തിയിട്ടുണ്ട്.
Leave a Comment