Latest NewsKeralaNewsParayathe VayyaWriters' Corner

ആ ‘മൊട്ട’തല നിറയെ കുത്തിത്തിരിപ്പും കുഴിത്തുരുമ്പും ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകണ്ട: അഞ്ജു പാർവതി

മൊട്ട തലയ്ക്കുളളിലെ തൊട്ടിത്തരം തിരിച്ചറിയുന്ന പൊതു സമുഹം തലയ്ക്ക് കിഴുക്കി ചവിട്ടിത്തേയ്ക്കാൻ ഇനി അധിക സമയമുണ്ടാവില്ല

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പഴയിടം നമ്പൂതിരിയുടെ സദ്യയെ പറ്റി മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ പങ്കുവച്ച കുറിപ്പിനു നേരെ പരിഹാസം.

അഞ്ജു പാർവതിയുടെ കുറിപ്പ്

ആ ‘മൊട്ട’തല നിറയെ കുത്തിത്തിരിപ്പും കുഴിത്തുരുമ്പും ആണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട; ടിയാൻ്റെ ടൈം ലൈനിലൂടൊന്ന് കയറിയാൽ മതി!

ഇങ്ങേർ വായ തുറക്കുന്നത് തന്നെ ഇരവാദം പറയാനും കുളം കലക്കാനുമാണ്. ഉള്ളിലുള്ള അജീർണ്ണമത്രയും വെർബൽ ഡയേറിയ ആയി പുറത്തിടുന്ന ‘ടി’യാൻ്റെ ഒടുക്കം പുറത്ത് വന്ന അമേദ്യ പോസ്റ്റാണ് പഴയിടം നമ്പൂതിരിയുടെ സദ്യയെ പ്രതിയുള്ള ജാതി പോസ്റ്റ്.

read also: സൂചികകൾ തളർന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഒരു കുടുംബത്തിൻ്റെ താങ്ങും തണലുമായ ഒരുവൾ അൽഫാം ചിക്കൻ വഴിയുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടിട്ട് ദിവസം രണ്ടായി. ഇന്നലെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ (പലതും നോൺ വെജിനു പേരു കേട്ട ഹോട്ടലുകൾ) പിടിച്ചെടുക്കുകയും പലതിനെയും അടപ്പിക്കുകയും ചെയ്തു. എന്നിട്ട് അതേ കുറിച്ച് ഒരു വാക്കെങ്കിലും മൊഴിഞ്ഞോ ഈ മാധ്യമ ചിങ്കം?

കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിക്കടയും തിരുവനന്തപുരത്തെ ബുഹാരിയുമൊക്കെ പല വട്ടം ബ്ലാക്ക് ലിസ്റ്റിൽ ഇടം നേടിയത് സദ്യയും പായസവും കൊടുത്തതിനല്ല; മറിച്ച് ഏറ്റവും വൃത്തിഹീനമായി മാംസഭക്ഷണം സൂക്ഷിച്ചതിനും ഭക്ഷ്യ ബാധയേറ്റ് പലരും ആശുപത്രിയിൽ ആയതിനാലുമാണ്. സമൂഹത്തോട് ഒരിറ്റ് എങ്കിലും സാമുഹൃപ്രതിബദ്ധത ഉള്ള ഒരുത്തനായിരുന്നേൽ പഴയിടത്തിൻ്റെ ജാതീയത തെരയാൻ വ്യഗ്രത കാണിച്ച നേരം ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞേനേ? അല്ലെങ്കിലും അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ ഈ സെൽഫ് ഡിക്ലയേർഡ് ബുജി നാലാംതൂണ് ക മാ പ്ര മടിക്കും . കാരണം നാളിതു വരെയായി ഷവർമ്മ കം അൽഫാം മരണം സംഭവിച്ച ഭക്ഷണശാലകളുടെ ഉടയോൻ്റെ മതത്തോടുള്ള വിധേയത്വം തന്നെ.

നാടൊട്ടുക്ക് വൃത്തിഹീനമായ സാഹചര്യങ്ങളിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ വിറ്റാലെന്താ? അത് കഴിച്ച് മനുഷ്യർ ചത്ത് വീണാലെന്താ? ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ട് ഭോജന ശാലകൾ മരണശാലകൾ ആയാലെന്താ? ആർക്കെന്ത് ചേതം? ഇതൊന്നും ചർച്ച ചെയ്യേണ്ട വിഷയങ്ങളേ അല്ലല്ലോ. നമുക്ക് പഴയിടത്തിൻ്റെ ജാതി വാലിൽ പിടിച്ചു തൂങ്ങി ബ്രാഹ്മണിക്കൽ ഹെജിമണിയെ കുറിച്ച് വാ തോരാതെ സംസാരിക്കാം. ! സാമ്പാറും കിച്ചടി, പച്ചടി, അവിയലും മോരും പായസവും ചേർന്ന സദ്യയിൽ ലേശം കുത്തിത്തിരിപ്പും കുന്നായ്മയും അസ്സൽ വർഗ്ഗീയതയും ഒരു തരി ജാതീയതയും ചേർത്തിളക്കി നിർവൃതിയടയാം! !

മൊട്ട തലയ്ക്കുളളിലെ തൊട്ടിത്തരം തിരിച്ചറിയുന്ന പൊതു സമുഹം തലയ്ക്ക് കിഴുക്കി ചവിട്ടിത്തേയ്ക്കാൻ ഇനി അധിക സമയമുണ്ടാവില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button