അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലകളിൽ ഒന്നാണ് ടെലികോം വിപണി. ഇത്തവണ സെപ്തംബർ മാസത്തെ വരിക്കാരുടെ എണ്ണം പുറത്തുവിട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പുതിയ കണക്കുകൾ പ്രകാരം, 30 ദിവസത്തിനുള്ളിൽ 40.11 ദശലക്ഷം വരിക്കാരെയാണ് വോഡഫോൺ- ഐഡിയക്ക് നഷ്ടമായിരിക്കുന്നത്. അതേസമയം, വരിക്കാരെ ചേർക്കുന്നതിൽ മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദേശം 7.2 ലക്ഷം വരിക്കാരെയാണ് പുതുതായി ലഭിച്ചിട്ടുള്ളത്. ഭാരതി എയർടെൽ 4.12 ലക്ഷം വരിക്കാരെ ചേർത്തിട്ടുണ്ട്.
വോഡഫോൺ- ഐഡിയക്ക് പുറമേ, വരിക്കാരെ പിടിച്ചുനിർത്തുന്നതിൽ ബിഎസ്എൻഎലും പരാജയപ്പെട്ടിട്ടുണ്ട്. 7.82 ലക്ഷം വരിക്കാരാണ് ബിഎസ്എൻഎൽ വിട്ടുപോയത്. ഇത്തവണ വിപണിയിലെ 36.6 ശതമാനം വിഹിതവും റിലയൻസ് ജിയോയുടെ കൈകളിലാണ്. വിപണി വിഹിതത്തിന്റെ 31.8 ശതമാനം പിടിച്ചെടുക്കാൻ എയർടെലിനും, 21.75 ശതമാനം പിടിച്ചെടുക്കാൻ വോഡഫോൺ- ഐഡിയക്കും സാധിച്ചിട്ടുണ്ട്. 9.55 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്.
Also Read: കാപ്പ പ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങിയയാൾ വീണ്ടും അറസ്റ്റിൽ
ഇന്ത്യയിലെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം സെപ്തംബർ അവസാനത്തോടെ 81.62 കോടിയായാണ് ഉയർന്നത്. അതേസമയം, സെപ്തംബറിൽ വയർലൈൻ വരിക്കാരുടെ എണ്ണം 2.59 കോടിയിൽ നിന്ന് 2.64 കോടിയായി വർദ്ധിച്ചിട്ടുണ്ട്.
Leave a Comment